
കിളിമാനൂർ: കിളിമാനൂർ സബ് രജിസ്ട്രാർ ഓഫീസിലും, സമീപത്തെ ആധാരം എഴുത്ത് ഓഫീസിലും മോഷണശ്രമം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ ഓഫീസിന്റെ ഗ്രില്ലിന്റെ പൂട്ട് തകർന്ന നിലയിൽ കണ്ടതിനെ തുടർന്ന് പരിസരവാസികൾ പൊലീസിനെയും ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സമീപത്തെ ആധാരം എഴുത്ത് ഓഫീസിലും മോഷണശ്രമം നടന്നതായി കണ്ടെത്തിയത്.
രണ്ടിടത്ത് നിന്നും ഒന്നും മോഷണം പോയിട്ടില്ല. അലമാരയും, മേശയും എല്ലാം കുത്തിപ്പൊളിച്ച നിലയിലും, ഫയലുകൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. ഡോഗ് സ്ക്വാഡ്, വിരളടയാള വിദഗ്ദർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കിളിമാനൂർ പൊലീസ് കേസെടുത്തു.