news

കുറ്റ്യാടി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള ജമിയത്തുൽ ഉലമ നിർവാഹക സമിതി അംഗവും പ്രഭാഷകനുമായ കായക്കൊടിയിലെ വി.വി.അബൂബക്കർ മുൻഷി ( 87) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. കായക്കൊടി എ.എം.യു.പി സ്കൂൾ, മേപ്പയൂർ സലഫി കോളേജ്, നാദാപുരം അൽഫുർഖാൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനും മുളിയങ്ങൽ മസ്ജിദുൽ മുജാഹിദീൻ, വാണിമേൽ ഇസ്‌ലാഹി മസ്ജിദ്, കായക്കൊടി സലഫി മസ്ജിദുകളിൽ കത്തീബുമായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: ഹനീഫ് കായക്കൊടി (സെക്രട്ടറി കേരള ജമിയത്തുൽ ഉലമ ), സാലിഹ്, പരേതനായ ജാബിർ, താഹിറ. മരുമക്കൾ: അബ്ദുറഹ്മാൻ, നബീല, റാഹില, ഉമൈബ. സഹോദരങ്ങൾ: അബ്ദുള്ള മൗലവി, അബ്ദുറഹ്മാൻ, മറിയം, ആയിഷ, പരേതനായ കുട്ടിഹസൻ.