df

മുംബയ്: ഇൻഷ്വറൻസ് റെഗുലേറ്ററി ബോർഡ് ഐ.ആർ.ഡി.എ.ഐയുടെ ചെയർമാനായി മുൻ ധനകാര്യ സേവന സെക്രട്ടറി ദേബാശിഷ് പാണ്ഡെയെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. സുഭാഷ് സി. ഖുണ്ടിയ പോയതിനുശേഷം 11 മാസത്തോളമായി ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.

റഷ്യ-യുക്രെയിൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിലെ തകർച്ച കാരണം ഇൻഷ്വറൻസ് മേഖലയും അനിശ്ചിതത്വത്തിലാണ്, കൂടാതെ എൽ.ഐ.സി ഐ.പി.ഒ നടക്കാനിരിക്കുന്ന അവസരത്തിലാണ് പാണ്ഡെയുടെ നിയമനം. ഉത്തർപ്രദേശ് കേഡറിലെ 1987 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ പാണ്ഡെ ജനുവരി 31 ന് ധനകാര്യ സേവന വകുപ്പ് സെക്രട്ടറിയായി വിരമിച്ചിരുന്നു. മുമ്പ്, ധനമന്ത്രാലയത്തിന്റെ അതേ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി അദ്ദേഹം ഇൻഷ്വറൻസ് കൈകാര്യം ചെയ്തിട്ടുണ്ട്.