
കൊച്ചി: ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധന. പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 38,720 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4840 രൂപയായി. ഈ മാസം ഒമ്പതിന് വില 40,560 രൂപ വരെയെത്തിയിരുന്നു. ഈ വർഷത്തെ ഏററവും കൂടിയ വിലയാണിത്. മാസത്തിന്റെ തുടക്കത്തിൽ 37,360 രൂപയായിരുന്ന സ്വർണ്ണവില പിന്നീടുള്ള ദിവസങ്ങളിൽ കുതിച്ചുകയറുകയായിരുന്നു. റെക്കാഡ് വിലയിലെത്തിയതിനുശേഷം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നലത്തെ വർദ്ധന.