hyderabad

ബാംബോലിം: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ഒന്നാം പാദ സെമിയിൽ ഹൈദരാബാദ് എഫ്.സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എടികെ മോഹൻ ബഗാനെ തകർത്ത് ഫൈനലിന് അരികിലെത്തി. 1 ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മൂന്ന് ഗോൾ തിരിച്ചടിച്ച് ഹൈദരാബാദ് തകർപ്പൻ ജയം സ്വന്തമാക്കിയത്. 16ന് നടക്കുന്ന രണ്ടാം പാദത്തിൽ വമ്പൻ ജയം നേടിയാൽ മാത്രമേ ബഗാന് ഫൈനലിലെത്താനാകൂ.

18-ാം മിനിട്ടിൽ റോയ് കൃഷ്ണയിലൂടെ ബഗാൻ ലീഡെടുത്തു. ഒന്നാം പകുതിയുടെ അധിക സമയത്ത് ഒഗ്‌ബച്ചെ ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ മുഹമ്മദ് യാസിറും ജാവിയർ സിവേറിയോയും നേടിയ ഗോളുകൾ ഹൈദരാബാദിന് ജയം സമ്മാനിക്കുകയായിരുന്നു.