df

ന്യൂയോർക്ക്: യു.എസിലെ പണപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിലവാരത്തിലേയ്ക്ക് കുതിച്ചു. ഇന്ധനം, ഭക്ഷണം, പ്രോപ്പർട്ടി തുടങ്ങിയ മേഖലകളിലുണ്ടായ വിലവർദ്ധനയാണ് ഫെബ്രുവരിയിലെ പണപ്പെരുപ്പം ഇത്രയും ഉയരത്തിലെത്തിച്ചത്.

റഷ്യ-യുക്രെയിൻ സംഘർഷത്തിന്റെ ആഘാതം വരുമാസങ്ങളിലും വിലക്കയറ്റം രൂക്ഷമാക്കും. യു.എസിലെ തൊഴിൽ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഫെബ്രുവരിയിലെ വാർഷിക വിലക്കയറ്റം 7.9ശതമാനമാണ്. ജനുവരിയിൽ 7.5ശതമാനമായിരുന്നു. വിലക്കയറ്റ സമ്മർദ്ദം ചെറുക്കുന്നതിന് 2018നുശേഷം ഇതാദ്യമായി യു.എസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടുത്തയാഴ്ചയോടെ പലിശ നിരക്ക് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.