
സിനിമാമേഖലയിൽ കാസ്റ്റിംദഗ് കൗച്ചിനെക്കുറിച്ച് നിരിവദി സിനിമാതാരങ്ങളാണ് തുറന്നു പറഞ്ഞിട്ടുള്ളത്. കാസ്റ്റിംഗ് കൗച്ച് മാത്രമല്ല ബോഡി ഷെയിമിംഗ് തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ടെലിവിഷൻ താരം സായന്തനി ഘോഷ്. നാഗിൻ, സഞ്ജീവനി തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സായന്തനി ഘോഷ്.
തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിംഗിനെ കുറിച്ചും അത് തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും നടി ബോളിവുഡ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. കൗമാരപ്രായത്തിൽ ബോഡി ഷെയിമിംഗ് നേരിട്ടതായി സായന്തനി വെളിപ്പെടുത്തി. സ്‌ത്രീകളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള പരമാർശമുണ്ടായത് അദ്ഭുതപ്പെടുത്തി എന്നും നടി പറഞ്ഞു. നിങ്ങൾക്ക് പരന്ന നെഞ്ച് ഇല്ല, സ്തന വലുപ്പം കൂടുതലായതിനാൽ നിങ്ങൾ നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് ഒരു സ്ത്രീ ചോദിച്ചതായി നടി അഭിമുഖത്തിൽ പറയുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ സ്തനങ്ങൾ വലുതാകുമെന്നാണ് അവർ ധരിച്ചുവെച്ചിരുന്നത്. അന്ന് അവർ പറഞ്ഞതിന്റെ അർത്ഥം പോലും എനിക്ക് മനസിലായിരുന്നില്ല. അന്ന് ഞാൻ കന്യകയായിരുന്നു. നമ്മൾ പോലും അറിയാതെ നമ്മളെ മുറിവേൽപ്പിക്കുകയായിരുന്നു അവരെന്നും താരം പറഞ്ഞു.
ഒരു ചലച്ചിത്ര നിർമ്മാതാവ് കിടക്ക പങ്കിടാൻ ക്ഷണിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തി. നിർമ്മാതിനൊപ്പം കുറച്ചു സമയം ചെലവഴിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. മറ്റൊരാൾക്ക് ഇക്കാര്യത്തിനായി എന്നെ സമീപിക്കാൻ അവകാശമുണ്ടെന്ന് അവർ കരുതുന്നതിന് കാരണം ഞാനാണോ?' നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കിലും, നിങ്ങളുടെ ആത്മാഭിമാനത്തെ നിങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങുന്ന സമയമാണതെന്നും സായന്തനി ഘോഷ് പറയുന്നു.