
മ്യൂണിക്ക്: ഒളിമ്പിക്സ് ചാമ്പ്യൻ ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെ അട്ടിമറിച്ച് ഇന്ത്യൻ സെൻസേഷൻ ലക്ഷ്യ സെൻ ജർമൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. ഇന്നലെ നടന്ന സെമിയിൽ മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിൽ 21-13, 12-21, 22-20 നായിരുന്നു ലക്ഷ്യയുടെ വിജയം.