temperature

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യത. ആറ് ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില നാൽപ്പത് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിലവിൽ കോട്ടയം, കൊല്ലം ജില്ലകളിൽ 37ഉം, തൃശൂരിൽ 38ഉം ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്, വെള്ളാനിക്കര, പുനലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത വേണം.

മിക്കയിടങ്ങളിലും താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കാൻ സാദ്ധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണിവരെ പുറം ജോലികൾ ചെയ്യാൻ വിലക്കേർപ്പെടുത്തി.