
വാഷിംഗ്ടൺ: ബാങ്ക് മോഷ്ടാവെന്ന് കരുതി പ്രമുഖ ഹോളിവുഡ് സംവിധായകനെ പിടികൂടി പൊലീസ്. ബ്ലാക്ക് പാന്തർ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ റയാൻ കൂഗ്ലറെയാണ് മോഷ്ടാവെന്ന് പൊലീസ് തെറ്റിദ്ധരിച്ചത്.
ബാങ്ക് ഒഫ് അമേരിക്കയുടെ അറ്റ്‌ലാന്റ ബ്രാഞ്ചിലാണ് സംഭവം നടന്നത്. തൊപ്പിയും മാസ്കും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ബാങ്കിലെത്തിയ റയാൻ വിഡ്രോവൽ സ്ലിപ്പ് കൗണ്ടറിൽ നൽകി. എനിക്ക് 12,000 ഡോളർ പിൻവലിക്കണം, പണം എണ്ണുന്നത് മറ്റെവിടെയെങ്കിലും വച്ച് വേണം, കാരണം എന്നിലേയ്ക്ക് ആരുടെയും ശ്രദ്ധ വരാൻ പാടില്ല എന്ന് സ്ലിപ്പിന് പിന്നിൽ എഴുതിയാണ് അദ്ദേഹം കൊടുത്തത്. ഈ കുറിപ്പാണ് പ്രശ്നങ്ങൾക്കെല്ലാം വഴിവച്ചത്. പൊലീസ് എത്തി വിലങ്ങുവച്ചെങ്കിലും പിന്നീട് ആളെ തിരിച്ചറിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു.