railway-track

തൃശൂർ: ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒല്ലൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. പാളത്തിൽ തലവച്ച് കിടക്കുകയായിരുന്നു യുവാവ്. ഇക്കാര്യം സ്റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ ജീവൻ രക്ഷപ്പെട്ടു.

തലശ്ശേരി സ്വദേശിയായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലോറി ഡ്രൈവറായ ഇയാൾ സിമന്റ് ഇറക്കാനാണ് ഒല്ലൂരിലെത്തിയത്. മദ്യലഹരിയിലായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്. റേയിൽവേ പാളത്തിൽ കിടക്കുന്ന യുവാവിനെ കണ്ട സ്റ്റേഷൻ മാസ്റ്റർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് യുവാവിനെ അനുനയിപ്പിച്ചു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. തൊഴിലുടമയെ വിളിച്ചുവരുത്തി അവരുടെ കൂടെയാണ് യുവാവിനെ പറഞ്ഞുവിട്ടത്.