bathroom

രാത്രിയിലെ ബാത്ത്റൂമിൽ പോക്ക് എല്ലാവ‌രെയും അസ്വസ്ഥമാക്കുന്ന ഒന്നാണ്. ശാന്തമായി ഉറങ്ങാൻ കിടക്കും നേരം ഒരിക്കൽ കൂടി ബാത്ത്റൂമിലേയ്ക്ക് പോകാൻ തോന്നുന്നത് കഷ്ടം തന്നെയാണ്. രാത്രി വെള്ളമധികം കുടിക്കാതിരിന്നിട്ടും ബാത്ത്റൂമിലേയ്ക്കുള്ള പോക്കിന് ഒരു കുറവും പലപ്പോഴും ഉണ്ടാകാറില്ല. എന്നാൽ ചെറിയ നുറുങ്ങ് വിദ്യകളിലൂടെ ഈ മൂത്രശങ്ക മാറ്റിയെടുത്താലോ ?


സാധാരണയായി ഒന്ന് മുതൽ രണ്ട് ലിറ്റർ വരെ മൂത്രമാണ് പ്രതിദിനം മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കുന്നത്. അതിൽ തന്നെ 25% മാത്രമാണ് രാത്രിയിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് പുറത്ത് കളയാതെ രാത്രി മുഴുവനും കഴിയുകയും വേണം. സജീവമായ മൂത്രസഞ്ചിയുള്ളതാണ് രാത്രിയിൽ മൂത്രത്തിന്റെ ഉൽപ്പാദനം വർദ്ധിക്കുന്നതിന് പിന്നിലെ കാരണം. നോക്റ്റൂറിയ എന്നും അറിയപ്പെടുന്ന ഈ അവസ്ഥ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. പ്രായവും ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

എന്താണ് രാത്രിയിലെ മൂത്രശങ്കയ്ക്ക് പിന്നിലെ കാരണങ്ങൾ

ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു അവസ്ഥയാണിത്. അമിതമായ മൂത്രം ഉത്പാദനം നടക്കാനുള്ള കാരണങ്ങൾ നിരവധിയാണ്. അവയിൽ പ്രധാന കാരണങ്ങൾ ഇവയാണ്

സ്വയം ചെയ്യാനാകുന്ന പരിഹാര മാർഗങ്ങൾ

അമിതമായ മൂത്രശങ്കയ്‌ക്ക് പരിഹാരം കാണാനായി ഡോക്ടറെ കാണുന്നതിന് മുൻപ് ചില പൊടികെെകൾ സ്വയം പരീക്ഷിക്കാവുന്നതാണ്. ചില നുറുങ്ങുവിദ്യകൾ ഇതാ