esther

ഐസ്‌വാൾ:വന്ദേമാതരം ചൊല്ലിയ എസ്‌തേർ നമ്‌തെ ഒരിക്കലും കരുതിക്കാണില്ല തന്റെ പാട്ട് പ്രധാനമന്ത്രിയുടെ മനസ് കീഴടക്കുമെന്ന്. മിസോറാമിലെ ലുംദ്‌ലെയിൽ നിന്നുള‌ള പെൺകുട്ടിയാണ് എസ്തേ‌ർ. സ്വാതന്ത്ര്യത്തിന്റെ 50ാം വർഷം എ.ആർ റഹ്‌മാൻ സംഗീതസംവിധാനം ചെയ്‌ത 'മാ തുഛേ സലാം' എന്ന ഗാനത്തിലെ വന്ദേ‌മാതരം എന്ന ഭാഗമാണ് എസ്‌തേർ പാടിയത്. പ്രധാനമന്ത്രി ശ്രദ്ധിച്ചതും ഈ ഭാഗമാണ്. 'മനോഹരവും പ്രശംസനീയവുമായ ആലാപനം. എസ്‌തേർ നമ്‌തെയെക്കുറിച്ച് അഭിമാനമുണ്ട്.' പ്രധാനമന്ത്രി കുറിച്ചു.

മിസോറാം മുഖ്യമന്ത്രിയായ സൊറാംതാംഗയാണ് വീഡിയോ ആദ്യം ഷെയർ ചെയ്‌തത്. ഈ വീ‌ഡിയോ പ്രധാനമന്ത്രി റീഷെയർ ചെയ്യുകയായിരുന്നു. സ്‌കൂൾ മൈതാനത്തിൽ മറ്റ് കുട്ടികൾക്കൊപ്പം നിന്നാണ് എസ്‌തേർ പാടുന്നത്.7.93 ലക്ഷം പേർ കണ്ട വീഡിയോയ്‌ക്ക് 30,000 ലൈക്കുകളും 6000 റീട്വീ‌റ്റുകളും ലഭിച്ചു. മിസോറാമിന്റെ പ്രകൃതിഭംഗിയും ചേർത്തുള‌ള വീഡിയോയ്‌ക്ക് യൂട്യൂബിൽ ആകെ 1.3 കോടി പേരാണ് കണ്ടത്. 'പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ത്യക്കാരനാണെന്നതിൽ അഭിമാനിക്കുക, സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും നാടാണിത്.' എന്ന സന്ദേശവും വീഡിയോയ്‌ക്കൊപ്പമുണ്ടായിരുന്നു. 2020ൽ എസ്‌തേറിന് നാല് വയസ് പ്രായമുള‌ളപ്പോഴാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തത്.

Mesmerizing Esther Hnamte, a 4-years-old kid from Lunglei, Mizoram singing
Maa Tujhe Salaam; Vande Mataram https://t.co/at40H8j3zv pic.twitter.com/O1Nq2LxACK

— Zoramthanga (@ZoramthangaCM) October 30, 2020