death

ദീബ്രുഗഡ്: അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തീകൊളുത്തി കൊന്നു. സുനിൽ തന്തി എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ആസമിലെ ദീബ്രുഗഡിലെ റോമോരിയയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.

ധലാജൻ ടീ എസ്റ്റേറ്റിലെ അഞ്ചുവയസുകാരിയെ സുനിൽ കുത്തിക്കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടി മരിച്ചതിന് പിന്നാലെ മുപ്പത്തിയഞ്ചുകാരനെ നാട്ടുകാർ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വയലിൽവച്ച് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി.

സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. സിആർപിഎഫിനെ പ്രദേശത്ത് വിന്യസിച്ച് സാഹചര്യം നിയന്ത്രണ വിധേയമാക്കി.അഞ്ചുവയസുകാരിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.