paracetamol

ശരീരത്തിലുണ്ടാകുന്ന പല തരത്തിലുള്ല അസുഖങ്ങൾക്കെല്ലാം പാരസെറ്റമോളിനെ ആശ്രയിക്കുന്ന രീതി മലയാളികൾക്കിടയിൽ സർവസാധാരണമാണ്. തലവേദന, പനി, വയറുവേദന തുടങ്ങി എല്ലാ അസുഖത്തിനും പാരസെറ്റമോളില്ലാതെ പറ്റില്ല എന്നതാണ് ചിലരുടെയെങ്കിലും അവസ്ഥ. എന്നാൽ ഇത് പിന്നീട് ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. പാരസെറ്റമോളിന്റെ അമിതമായ ഉപയോഗം രക്തസമ്മർദം, ഹൃദയാഘാതം, സ്ട്രോക്ക് ഉൾപ്പെടെ നിരവധി അസുഖങ്ങളിലേയ്ക്ക് നിങ്ങളെ കൊണ്ടെത്തിക്കും. അമിത രക്തസമ്മർദമുണ്ടായിരുന്ന 110പേരെ അടിസ്ഥാനമാക്കി എ‌ഡിൻബർഗ് സർവകലാശാല നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒരു ഗ്രാം പാരസെറ്റമോൾ ദിവസത്തിൽ നാല് തവണയായോ അല്ലെങ്കിൽ രണ്ടാഴ്ച തുടർച്ചയായോ കഴിക്കുന്നത് അപകടമുണ്ടാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പാരസെറ്റമോൾ കഴിക്കുന്ന ആളുകളിൽ ദിവസങ്ങൾക്കുള്ലിൽ രക്തസമ്മർദം അമിതമായി വർദ്ധിക്കും. ഇത് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാദ്ധ്യത 20ശതമാനം വർദ്ധിപ്പിക്കുമെന്നും കണ്ടെത്തി. യുകെയിൽ, പ്രായപൂർത്തിയായ മൂന്നിൽ ഒരാൾക്ക് ഉയർന്ന രക്തമ്മർദം ഉണ്ടെന്നിരിക്കെ അതിന്റെ പത്തിൽ ഒരാൾ പാരസെറ്റമോൾ ഉപയോഗിക്കുന്നവരാണ്. 'രക്തസമ്മർദം വർദ്ധിപ്പിക്കുന്ന ഇബുപ്രോഫെൻ പോലുള്ല മരുന്നുകൾക്ക് പകരം പാരസെറ്റമോൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് കരുതിയിരുന്നു. എന്നാൽ ഇവ വരുത്തിവയ്ക്കുന്ന ദോഷങ്ങളും നിസാരമല്ല. അതിനാൽ പാരസെറ്റമോൾ കഴിക്കുന്നത് അവസാനിപ്പിക്കണം'- ആരോഗ്യ വിദഗ്ദ്ധൻ പ്രൊഫസർ ഡേവിഡ് പറയുന്നു. വിട്ടുമാറാത്ത തലവേദനയോ മറ്റ് അസുഖങ്ങളോ വരുമ്പോൾ പാരസെറ്റമോൾ കഴിക്കുന്നതിന് പകരം ആ അസുഖത്തിനുള്ല മരുന്ന് കഴിക്കമമെന്നും അദ്ദേഹം പറഞ്ഞു.