dog

തിരുവനന്തപുരം. ആറ്റിങ്ങൽ മുദാക്കൽ പഞ്ചായത്തിൽ തെരുവിൽ ജീവിച്ചിരുന്ന നായയുടെ കണ്ണ് അടിച്ചു തകർത്തു. ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത നായായിരുന്നു എന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്. മുദാക്കൽ പരമേശ്വരം എൽ പി സ്‌കൂളിനടുത്തു താമസിക്കുന്നയാളാണ് കണ്ണിന് മുകളിൽ ശക്തമായ പ്രഹരമേൽപ്പിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. ഭയന്ന് ഓടിപ്പോയ നായയുടെ കണ്ണ് പഴുത്തു വ്രണമായി പുഴുക്കൾ നുരഞ്ഞു തുടങ്ങിയപ്പോൾ നാട്ടുകാർ ജില്ല മൃഗക്ഷേമ വകുപ്പിനെ അറിയിക്കുകയും അവർ പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടനയെ അറിയിക്കുകയായിരുന്നു. പീപ്പിൾ ഫോർ അനിമൽസിന്റെ വലിയറത്തല ഷെൽട്ടറിൽ നായ ചികിത്സയിലാണ്. മരുന്നിനോട് പ്രതികരിക്കുന്നുണ്ട്. സംഘടന തന്നെ നിയമപരമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.