hh

രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യി​ലെ​ ​ലോ​ക​ ​സി​നി​മാ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​ക്കു​റി​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത് ​ലോ​ക​ത്തി​ന്റെ​ ​സൗ​ന്ദ​ര്യ​വും​ ​സം​ഘ​ർ​ഷ​വും​ ​ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ 86​ ​സിനിമകൾ.​അ​ഫ്ഗാ​ൻ​ ,​ഇ​റാ​ഖ് ​തു​ട​ങ്ങി​യ​ ​സം​ഘ​ർ​ഷ​ ​ഭൂ​മി​ക​ൾ​ ​ഉ​ൾ​പ്പ​ടെ​ 60​ ​ല​ധി​കം​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.​ ​ഓ​സ്‌​കാ​ർ​ ​നോ​മി​നേ​ഷ​ൻ​ ​നേ​ടി​യ​ ​ഡ്രൈ​വ് ​മൈ​ ​കാ​ർ,​ ​കാ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ച​ ​റി​പ്പി​ൾ​സ് ​ഒഫ് ​ലൈ​ഫ്,​ ​പ്ര​യേ​ഴ്‌​സ് ​ഫോ​ർ​ ​ദി​ ​സ്റ്റോ​ള​ൻ,​ ​അ​ഹെ​ഡ്‌​സ് ​നീ,​ ​വെ​നീ​സ് ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​അം​ഗീ​കാ​രം​ ​നേ​ടി​യ​ ​സ​ൺ​ ​ചി​ൽ​ഡ്ര​ൻ,​ഏ​ഷ്യ​ൻ​ ​വേ​ൾ​ഡ് ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​മി​ക​ച്ച​ ​ചി​ത്ര​മാ​യ​ ​ബ്രൈ​റ്റ​ൻ​ ​ഫോ​ർ​ത്ത് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.​ ​ര​ണ്ടു​ ​ത​വ​ണ​ ​ഓ​സ്‌​കാ​ർ​ ​പു​ര​സ്‌​കാ​രം​ ​നേ​ടി​യ​ ​ഇ​റാ​നി​യ​ൻ​ ​സം​വി​ധാ​യ​ക​ൻ​ ​അ​സ്ഗ​ർ​ ​ഫ​ർ​ഹാ​ദി​യു​ടെ​ ​എ​ ​ഹീ​റോ​ ​എ​ന്ന​ ​ചി​ത്ര​വും​ ​ലോ​ക​ ​സി​നി​മ​ ​വി​ഭാ​ഗ​ത്തി​ലു​ണ്ട്.
ഒ​രു​ ​അ​ൽ​ബേ​നി​യ​ൻ​ ​വി​ധ​വ​യു​ടെ​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ഹൈ​വ്,​ ​യു​ക്രൈ​നി​ലെ​ ​മാ​തൃ​ജീ​വി​ത​ങ്ങ​ളെ​ ​പ്ര​മേ​യ​മാ​ക്കി​യ​ 107​ ​മ​ദേ​ഴ്‌​സ്,​ ​കൗ​മാ​ര​ക്കാ​രു​ടെ​ ​പ്ര​ണ​യം​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ഫ്ര​ഞ്ച് ​ചി​ത്രം​ ​എ​ ​ടെയിൽ​ ​ഒ​ഫ് ​ ല​വ് ​ആ​ൻ​ഡ് ​ഡി​സയർ,​ ​ഭ​ർ​ത്താ​വ് ​ന​ഷ്ട്ട​പ്പെ​ട്ട​ ​ഒ​രു​ ​സ്ത്രീ​യു​ടെ​ ​ജീ​വി​തം​ ​പ്ര​മേ​യ​മാ​ക്കി​യ​ ​ബെ​ല്ലാ​ഡ് ​ ഒ​ഫ് ​എ​ ​വൈ​റ്റ് ​കൗ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളും​ ​ലോ​ക​ ​സി​നി​മാ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​ന്ത്യ​ൻ​ ​സം​വി​ധാ​യ​ക​രാ​യ​ ​ന​ടേ​ശ് ​ഹെ​ഗ്‌​ഡെ,​ ​പ്ര​സൂ​ൺ​ ​ചാ​റ്റ​ർ​ജി​ ​എ​ന്നി​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ളും​ ​ലോ​ക​സി​നി​മാ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​ഗോ​വ​ധ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യം​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​താ​ണ് ​ന​ടേ​ശ് ​ഹെ​ഗ്‌​ഡെ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പെ​ർ​ഡോ​യു​ടെ​ ​പ്ര​മേ​യം.​ ​മ​തം​ ​സൗ​ഹൃ​ദ​ത്തി​ൽ​ ​ഏ​ൽ​പ്പി​ൽ​ക്കു​ന്ന​ ​ആ​ഘാ​ത​മാ​ണ് ​പ്ര​സൂ​ൺ​ ​ചാ​റ്റ​ർ​ജി​യു​ടെ​ ​ടു​ ​ഫ്ര​ണ്ട്‌​സ് ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ത്.​ ​റോ​ബോ​ട്ടു​ക​ളോ​ടൊ​പ്പ​മു​ള്ള​ ​മ​നു​ഷ്യ​ജീ​വി​ത​ത്തെ​ ​ആ​വി​ഷ്‌​കരി​ക്കു​ന്ന​ ​മ​രി​യ​ ​ഷ്രാ​ഡ​റു​ടെ​ ​ഐ​ ​ആം​ ​യു​വ​ർ​ ​മാ​ൻ​ ​അ​ട​ക്കം​ 23​ ​വ​നി​താ​ ​സം​വി​ധാ​യ​ക​രു​ടെ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.