indian-embassy

കീവ്: റഷ്യൻ ആക്രമണം ശക്തമായതിനെ തുടർന്ന് യുക്രെയിനിലെ ഇന്ത്യൻ എംബസി സുരക്ഷാ കാരണങ്ങളാൽ പോളണ്ടിലേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

'രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികൾ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുക്രെയിനിലെ ഇന്ത്യൻ എംബസി താത്കാലികമായി പോളണ്ടിലേക്ക് മാറ്റുകയാണ്. ഭാവിയിൽ സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ചു തീരുമാനം പുനഃപരിശോധിക്കും'- കേന്ദ്രസർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഇന്ത്യൻ എംബസി മാറ്റാനുള്ള തീരുമാനമെടുത്തത്.