hh

നയൻതാരയുടെയും സംവിധായകൻ വിഘ്‌നേശ് ശിവന്റെയും വിവാഹം കഴിഞ്ഞുവെന്ന് റിപ്പോർട്ട്. ഇരുവരും ക്ഷേത്രദർശനം നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് വിവാഹവാർത്ത പ്രചരിച്ചത്. നയൻതാര നെറ്റിയിൽ സിന്ദൂരം ചാർത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്ന താരവിവാഹമാണ് വിഘ്‌നേശിന്റെയും നയൻതാരയുടെയും. എന്നാൽ ഇപ്പോൾ ചില രസകരമായ വാർത്തകളും ഉണ്ടായിട്ടുണ്ട്.ജ്യോതിഷ പ്രകാരമുള്ള ദോഷങ്ങൾ പരിഹരിക്കാൻ നയൻതാര വിവാഹത്തിനുമുമ്പ് മരത്തെ വരണമാല്യം അണിയിക്കുമെന്നാണ് അഭ്യൂഹം. നയൻതാരയ്ക്ക് ജാതകദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിർദ്ദേശ പ്രകാരമാണ് ഇത് ചെയ്യുന്നതെന്നാണ് മറ്റൊരു അഭ്യൂഹം. എന്നാൽ നയൻതാരയോ വിഘ്‌നേശ് ശിവനോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല