 
കൊൽക്കത്ത : ഹൈബ്രിഡ് കായിക ഇനമായ ചെസ്ബോക്സിംഗിൽ ദേശീയ റാങ്കിംഗ് ടൂർണമെന്റിൽ മികച്ച പ്രകടനവുമായി കേരള ടീം . ചെസും ബോക്സിംഗും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന കായികഇനമാണ് ചെസ്ബോക്സിംഗ്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 95 +കിലോ വിഭാഗത്തിൽ അൻസിൻ എസ് .എസ് സ്വർണം നേടിയപ്പോൾ 65 + കിലോ വിഭാഗത്തിൽ അനന്തു ശിവൻ വെങ്കലം നേടി.
ഈ മാസം 25 , 26 തീയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംസ്ഥാന ചെസ്സ് ബോക്സിംഗ് മത്സരങ്ങൾ നടക്കുമെന്ന് കേരള ചെസ്സ് ബോക്സിങ് അസോസിയേഷൻ ഭാരവാഹിയും ടീം കോച്ചുമായ ശന്തനു വിജയൻ അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാനോ ഈ എന്ന കായിക ഇനത്തെ പറ്റി കൂടുതൽ അറിയാനോ താല്പര്യം ഉള്ളവർക്കോ 811 30 85990 എന്ന നമ്പരിൽ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.