jj

ധരിച്ച വസ്ത്രങ്ങളുടെ പേരിൽ സമൂഹ മാദ്ധ്യമത്തിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സാമന്ത. വിധിക്കപ്പെടുക എന്നതിന്റെ അർത്ഥം ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് നന്നായി അറിയാം. സ്ത്രീകൾ പല തരത്തിൽ വിലയിരുത്തപ്പെടാറുണ്ട്. തൊലി, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട് അങ്ങനെ ഒരു നീണ്ട നിരയുണ്ട്. ധരിക്കുന്ന വസ്ത്രം നോക്കി ഒരു വ്യക്തിയെ വിലയിരുത്തുന്നത് എളുപ്പമാണ്. നമ്മളിപ്പോൾ നിൽക്കുന്നത് 2022 ലാണ്. ഇപ്പോഴെങ്കിലും വസ്ത്രത്തിന്റെ കഴുത്തും താഴ്ഭാഗവും നോക്കി സ്ത്രീകളെ വിലയിരുത്തുന്നതിൽ ശ്രദ്ധിക്കാതെ സ്വയം മെച്ചപ്പെടുന്നതിൽ ശ്രദ്ധിക്കാനാവില്ലേ. വിലയിരുത്തലുകൾ തന്നിലേക്ക് തിരിച്ച് സ്വന്തം പരിണാമത്തിനായി ശ്രമിക്കൂ. നമ്മുടെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആർക്കും ഗുണമുണ്ടാകില്ല. ഒരാളെ മനസിലാക്കുന്ന രീതി തിരുത്തിയെഴുതൂ- സാമന്ത കുറിച്ചു.

പച്ചയും കറുപ്പും നിറത്തിലുള്ള സ്‌പെഗറ്റി സ്ട്രാപ്പ് ഗൗൺ അണിഞ്ഞാണ് സാമന്ത ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത്. ഡീപ്പ് നെക്ക് ഡിസൈനിലുള്ള ഗൗണിന്റെ വില 1.8 ലക്ഷമാണ്. മാത്രമല്ല തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടിയായി സാമന്ത മാറിയിരിക്കുകയാണ്.