
കൊച്ചി: കാക്കനാട് അമിതവേഗത്തിലെത്തിയ കാർ മതിലിലിടിച്ച് തകർന്ന് മൂന്ന്പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് ശേഷമാണ് അപകടമെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അമിതവേഗത്തിൽ പാഞ്ഞെത്തിയ സെഡാൻ കാർ വഴിയരികിൽ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിനെ ഇടിച്ച് അടുത്തുളള മതിലിലേക്ക് പിൻഭാഗം ചേർന്ന് ഇടിച്ചു.
ഈ സമയം സ്‌കൂട്ടറിൽ അതുവഴി വരികയായിരുന്ന ഇൻഫോപാർക്ക് സ്‌റ്റേഷനിലെ രണ്ട് പൊലീസുദ്യോഗസ്ഥർ അപകടത്തിൽപെടാതെ രക്ഷപ്പെട്ടത് കഷ്‌ടിച്ചാണ്. അപകടം നടന്നയുടൻ പൊലീസ് ഉദ്യോഗസ്ഥരും അടുത്തുളള നാട്ടുകാരും ചേർന്ന് വാഹനത്തിലുളളവരെ പുറത്തിറക്കി.