
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിലെക രോണ്ട്, ഐഷ്ബാഗ് എന്നിവിടങ്ങളിൽ നിന്ന് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ ഒളിസങ്കേതങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ, മതഗ്രന്ഥങ്ങൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. സ്ഥലത്തെ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. ഐഷ്ബാഗ് പ്രദേശത്ത് നിന്ന് പിടിയിലായ അഹമ്മദ്, മുഫ്തി സാഹബ് എന്നിവരെ തിരിച്ചറിഞ്ഞു. മറ്റ് നാലുപേരെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.