juyu

ബീജിംഗ്: ചൈനീസ് സൈനിക വിമാനം ഈ മാസം ആദ്യം ദക്ഷിണ ചൈനാക്കടലിൽ തകർന്ന് വീണെന്ന് സ്ഥിരീകരിച്ച് തായ്‌‌വാൻ.

മാർച്ച് 1ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വിമാനം ദക്ഷിണ ചൈനാ കടലിൽ തകർന്ന് വീണ വിവരം തായ്‌‌വാൻ നാഷണൽ സെക്യൂരിറ്റി ബ്യൂറോ ഡയറക്ടർ ജനറൽ ചെൻ മിംഗ് - ടോംഗാണ് സ്ഥിരീകരിച്ചത്.

ചൈനീസ് സൈനിക വിമാനം വിയറ്റ്നാം തീരത്ത് തകർന്ന് വീണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വിഷയം ചൈനീസ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം, തായ്‌വാൻ നിരീക്ഷകൻ ചാംഗ് ചിംഗ് മാദ്ധ്യമ റിപ്പോർട്ടുകൾ അസംബന്ധമാണെന്ന് പ്രതികരിച്ചു. ഇങ്ങനെയൊരപകടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മറച്ചു വയ്ക്കേണ്ട കാര്യം ചൈനീസ് സൈന്യത്തിനില്ലെന്നാണ് ചാംഗിന്റെ നിലപാട്.