forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം മാർച്ച് നാലിന് സമാപിച്ച ആഴ്‌ചയിൽ 39.4 കോടി ഡോളർ ഉയർന്ന് 63,190 കോടി ഡോളറിലെത്തി. ലോകത്ത് ഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ ഇന്ത്യ അഞ്ചാംസ്ഥാനവും നേടിയെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡോ.മൈക്കൽ പാത്ര പറഞ്ഞു.

റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ കൊഴിയുകയും രൂപയുടെ മൂല്യം ദുർബലമാകുകയും ചെയ്യുന്നതിനിടെയാണ് വിദേശനാണയ ശേഖരം ഉയരുന്നതെന്ന പ്രത്യേകതയുണ്ട്. ഫെബ്രുവരി 25ന് സമാപിച്ച ആഴ്‌ചയിൽ ശേഖരം 140 കോടി ഡോളറിന്റെ ഇടിവ് നേരിട്ടിരുന്നു.

ചൈന, ജപ്പാൻ, സ്വിറ്റ്‌സർലൻഡ്, റഷ്യ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങൾ. കഴിഞ്ഞവർഷം ഇന്ത്യ റഷ്യയെ പിന്തള്ള നാലാംസ്ഥാനം നേടിയിരുന്നെങ്കിലും റഷ്യ അതിവേഗം തിരിച്ചുകയറിയിരുന്നു.