samantha

ഭുവനേശ്വർ: കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജി ('കിറ്റ് "), കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ് ('കിസ്സ് ") കല്പിത സർവ്വകലാശാലകളുടെ സ്ഥാപകനും ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫ.അച്യുത സാമന്ത രാജ്കോട്ട് ആർ കെ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി. ഇദ്ദേഹത്തിന് ലഭിക്കുന്ന 48-ാം ഓണററി ഡോക്ടറൽ ബിരുദമാണിത്. സൗജന്യ വിദ്യാഭ്യാസത്തിലൂടെ ആദിവാസി വിഭാഗത്തിന്റെ ശാക്തീകരണത്തിനും ആരോഗ്യ - ഗ്രാമവികസന മേഖലയിലും അർപ്പിച്ച സംഭാവനകൾ പരിഗണിച്ചാണ് ഉന്നത അംഗീകാരം. ആർ കെ യൂണിവേഴ്സിറ്റി ഒൻപതാം ബിരുദദാന ചടങ്ങിൽ പ്രൊഫ.അച്യുത സാമന്ത മുഖ്യാതിഥിയായിരുന്നു. ചാൻസലർ ഡോ.ടി.ആർ.ദേശായി, പ്രസിഡന്റ് ഖോഡിദാസ്ഭായ് പട്ടേൽ എന്നിവർ സംബന്ധിച്ചു.