
തിരുവനന്തപുരം: മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായരെന്നും അദ്ദേഹത്തിന്റെ ഭവനം സ്‌മാരകമാക്കാൻ ഫൗണ്ടേഷൻ മുൻകൈയെടുക്കണമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബും തിക്കുറിശ്ശി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച തിക്കുറിശ്ശി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യ പ്രഭാഷണവും ചലച്ചിത്രഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം അനുസ്മരണ പ്രഭാഷണവും നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ, ട്രഷറർ സുരേന്ദ്രൻ കുര്യാത്തി, എൻ.ആർ.സി. നായർ, റഹിം പനവൂർ, ഷീബ തുടങ്ങിയവർ സംസാരിച്ചു. ഡോ. വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി സ്‌മരണാഞ്ജലി നടത്തി.