kk

നടന്‍ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖും അമൃതദാസുമായുള്ള വിവാഹം ഇന്നലെ കൊച്ചിയിൽ നടന്നു. താരസമ്പന്നമായിരുന്നു ചടങ്ങ്. കൊച്ചിയിൽ നടന്ന വിവാഹ റിസപ്ഷനിൽ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ എത്തി. ചടങ്ങില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ആന്‍ണി പെരുമ്പാവൂരും എത്തിയിരുന്നു.

വെള്ള ഷർട്ടും മുണ്ടും ധരിച്ച് ക്ലാസ് ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ബറോസ് ലുക്കിലായിരുന്നു മോഹൻലാൽ. മറൂൺ സ്വെറ്റ് ഷർട്ടിനൊപ്പം ബ്ലാക്ക് ജീൻസും തൊപ്പിയുമാണ് താരം ധരിച്ചിരുന്നത്. സിദ്ധിഖിനൊപ്പം സൂപ്പർതാരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം രമേഷ് പിഷാരടിയും വിവാഹചടങ്ങിൽ മോഹൻലാലിനോടൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

kk

ഫെബ്രുവരി 22ന് ആയിരുന്നു ഷഹീൻ സിദ്ദിഖിന്റെ വിവാഹനിശ്ചയം നടന്നത്. ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഷഹീന്‍ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‍ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി നായകനായ കുഞ്ഞെൽദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

View this post on Instagram

A post shared by ║🔰𝐌𝐨𝐡𝐚𝐧𝐥𝐚𝐥 𝐟𝐚𝐧𝐬 𝐡𝐮𝐛(𝐋𝐇𝐎𝐅)🔰║ (@lalettan.hub_official)

View this post on Instagram

A post shared by ║🔰𝐌𝐨𝐡𝐚𝐧𝐥𝐚𝐥 𝐟𝐚𝐧𝐬 𝐡𝐮𝐛(𝐋𝐇𝐎𝐅)🔰║ (@lalettan.hub_official)