fgg

അമൃത്സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ ആം ആദ്മി പാർട്ടി അമൃത്സറിൽ ആഘോഷപൂർവം മെഗാ റോഡ്‌ഷോ നടത്തി. പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ, എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ, മറ്റ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ച ശേഷമാണ് റോഡ് ഷോ തുടങ്ങിയത്.

നൂറുകണക്കിന് എ.എ.പി പ്രവർത്തകരും അനുയായികളും പാർട്ടി പതാകയുമായി പ്രകടനത്തിൽ പങ്കെടുക്കാനെത്തി. കേജ്‌രിവാൾ, ഭഗവന്ത് തുടങ്ങിയവരുടെ കട്ടൗട്ടുകൾ റോഡിനിരുവശവും സ്ഥാപിച്ചിരുന്നു. ഡൽഹിക്ക് പുറത്ത് ആദ്യമായി ഭരണം നേടിയത് വലിയ രീതിയിൽ ആഘോഷിച്ച് ദേശീയതലത്തിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം.

16നാണ് ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മഗ്രാമമായ ഖട്കർ കലാനിൽ വച്ചാണ് ചടങ്ങ്.