b

ചേർത്തല: എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന രീതിയിൽ മാ​റ്റം വരുത്താനുള്ള നീക്കത്തിനെതിരെ രൂപതയ്ക്കു കീഴിലുള്ള ചേർത്തല തണ്ണീർമുക്കം തിരുരക്ത ദേവാലയ അങ്കണത്തിൽ വിശ്വാസികളുടെ പ്രതിഷേധം. സിനഡ് തീരുമാനപ്രകാരം കുർബാന പരിഷ്‌കരിക്കണമെന്നു കാട്ടി അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പള്ളികളിൽ നൽകിയ കത്ത് കത്തിച്ചു. വത്തിക്കാനിലെ കർദ്ദിനാൾ ലിയാനാർഡോ സാന്ദ്രിയുടെ കത്തും കത്തിച്ചു. ജനാഭിമുഖ കുർബാന മാത്രമേ അംഗീകരിക്കുകയുള്ളുവെന്ന് കത്തുകൾ കത്തിച്ച ശേഷം വിശ്വാസികൾ പ്രതിജ്ഞയെടുത്തു.