
മലയാളികളുടെ പ്രിയപ്പെട്ട ഐസ്‌ക്രീം ബ്രാന്റായ മെറിക്രീം ഐസ്‌ക്രീമിന്റെ പുതിയ ബ്രാന്റ് അംബാസിഡർമാർ ആയി താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നാസിമും ഒപ്പുവച്ചു. പുതിയ മാറ്റങ്ങളോടെ ദക്ഷിണേന്ത്യയിലെ മികച്ച ഐസ്‌ക്രീം ബ്രാന്റ് ആകുവാൻ ഒരുങ്ങുക ആണ് മെറി ക്രീം. അത്യാധുനീക സൗകര്യങ്ങളോട് കൂടിയ മെറിക്രീമിന്റെ ആലുവയിലെ പ്ലാന്റ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിപ്പിംഗ് ക്രീം പ്ലാന്റ് ആണ്. പുതിയ ബ്രാന്റ് അംബാസിഡർമാർ ആയ ഫഹദ് ഫാസിലും നസ്രിയ നാസിമും , മെറിക്രീം ഡയറക്ടർമാരായ സ്റ്റീഫൻ എം.ഡി, ബിനോയ് ജോസഫ്, നിജിൻ തോമസ്, എം.ഇ വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്.