vvv

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു. പുൽവാമയിൽ ഓപ്പറേഷൻ തോഷ് കലൻ എന്ന് പേരിട്ട സുരക്ഷാസേനയുടെ ദൗത്യത്തിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.