kk

കൊ​ൽ​ക്ക​ത്ത​:​ ​അ​ന്താ​രാ​ഷ്ട്ര​ ​പു​സ്ത​ക​മേ​ള​യ്ക്കി​ടെ​ ​ പോക്കറ്റടിച്ച നടി അറസ്റ്റിൽ. ​ ബം​ഗാ​ളി​ ടെലിവിഷൻ താരം രൂപാ ദത്തയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്‌പദമായ സംഭവം. കൊൽക്കത്ത ഇന്റർനാഷണൽ ബുക്ക് ഫെയറിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് നടിയെ പിടികൂടിയത്. ​

മേള നടക്കുന്നതിനിടെ ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേയ്‌ക്ക് എറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് സംശയം തോന്നുക ആയിരുന്നു. തുടർന്ന്, പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ ബാഗിൽ നിന്നും 75,000 രൂപ കണ്ടെടുത്തത്. പിന്നീടാണ് ഇവർ കൊൽക്കത്തയിലെ സിനിമ-സീരിയൽ നടിയായ രൂപ ദത്തയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ബിധാ നഗർ പൊലീസ് പറയുന്നു.​ ​വി​വി​ധ​ ​ഇ​ട​ങ്ങ​ളി​ൽ​ ​മോ​ഷ​ണം​ ​ന​ട​ത്തി​യ​തി​ന്റെ​യും​ ​പോ​ക്ക​റ്റ​ടി​ച്ച​തി​ന്റെ​യും​ ​വി​വ​ര​ങ്ങ​ൾ​ ​ന​ടി​യു​ടെ​ ​ഡ​യ​റി​യി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​ന​ടി​യെ​ ​നാ​ളെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​

​മു​മ്പ് ​ഇ​വ​ർ​ ​സി​നി​മാ​ ​നി​ർ​മ്മാ​താ​വ് ​അ​നു​രാ​ഗ് ​ക​ശ്യ​പി​നെ​തി​രെ​ ​വ്യാ​ജ​ ​ലൈം​ഗി​കാ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച​ത് ​ഏ​റെ​ ​വി​വാ​ദ​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​യി​രു​ന്നു.​അ​നു​രാ​ഗ് ​ക​ശ്യ​പ് ഫേ​സ് ​ബു​ക്കി​ലൂ​ടെ​ ​അ​ശ്ലീ​ല​സ​ന്ദേ​ശ​ങ്ങ​ൾ​ ​അ​യ​ച്ചെ​ന്നാ​യി​രു​ന്നു​ ​ന​ടി​യു​ടെ​ ​ആ​രോ​പ​ണം.​ ​സ​ന്ദേ​ശ​ങ്ങ​ളു​ടെ​ ​സ്‌​ക്രീ​ൻ​ ​ഷോ​ട്ടു​ക​ളും​ ​ന​ടി​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​നു​രാ​ഗ് ​എ​ന്ന​ ​പേ​രു​ള്ള​ ​മ​റ്റൊ​രാ​ളാ​ണ് ​ന​ടി​ക്ക് ​അ​ശ്ലീ​ല​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​അ​യ​ച്ചെ​ന്ന് ​പി​ന്നീ​ട് ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.