accident

ടൊറന്റോ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ വാഹനവും ട്രാക്‌ടർ ട്രെയിലറും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്കേറ്റു ഇവരെ അടുത്തുള‌ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൊറന്റോയിലെ ഹൈവേ 402ൽ മാർച്ച് 13ന് പുലർച്ചെ 3.45ഓടെയായിരുന്നു അപകടം.

കാനഡയിലെ ഇന്ത്യൻ കമ്മീഷണർ അജയ് ബിസാരിയ സംഭവം സ്ഥിരീകരിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച അദ്ദേഹം രണ്ട് വിദ്യാർത്ഥികൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും വ്യക്തമാക്കി.

ഹർപ്രീത് സിംഗ്, ജസ്‌പീന്തർ സിംഗ്, കരൺപാൽ സിംഗ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ഇവർ സഞ്ചരിച്ച വാൻ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Heart-breaking tragedy in Canada: 5 Indians students passed away in an auto accident near Toronto on Saturday. Two others in hospital. Deepest condolences to the families of the victims. @IndiainToronto team in touch with friends of the victims for assistance. @MEAIndia

— Ajay Bisaria (@Ajaybis) March 14, 2022