
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേറ്റ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗ തീരുമാനത്തെ ട്രോളി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മന്ത്രി കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ചത്.
സിനിമാ ഡയലോഗ് കടമെടുത്താണ് പരാജയശേഷവും നേതൃമാറ്റമോ അച്ചടക്ക നടപടിയോ ഉണ്ടാകാത്ത കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ മന്ത്രി വിമർശിച്ചത്. മോഹൻലാൽ ചിത്രമായ ആറാം തമ്പുരാനിലെ 'ട്രസ്‌റ്റ് എന്ന് പറഞ്ഞാൽ ആരൊക്കെയാ?' എന്ന ചോദ്യവും അതിന്റെ മറുപടിയായ ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും എന്നീ ഡയലോഗുകളാണ് മന്ത്രി പങ്കുവച്ചത്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി സ്ഥാനത്ത് തുടരുമെന്ന വാർത്തയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.