
ചിറയിൻകീഴ്: ചിറയിൻകീഴിൽ അനധികൃത വിദേശ മദ്യവില്പന നടത്തിയ അഴൂർ ശാസ്‌തവട്ടം ആയിരവില്ലിപ്പുരം ഗിരിജ ഭവനിൽ മുകേഷിനെ (35) ചിറയിൻകീഴ് പൊലീസ് പിടികൂടി. റൂറൽ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്‌തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയുടെ കട്ടിലിനടിയിൽ നിന്ന് 47 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 23 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 20 ലിറ്റർ ഉൾക്കൊള്ളുന്ന 40 ടിൻ ബിയറുകളും 50,000 രൂപയും ചിറയിൻകീഴ് പൊലീസ് പിടിച്ചെടുത്തു. ഈ വീട്ടിൽ ധാരാളം പേർ ദിവസവും വന്നുപോകുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ആവശ്യക്കാർക്ക് പ്രതി മദ്യം വീടുകളിലെത്തിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷ്, എസ്.ഐ വിനീഷ്. വി.എസ്, എ.എസ്.ഐമാരായ ഷജീർ, സുനിൽ, സി.പി.ഒമാരായ അരുൺ, വിഷ്ണു, മനോജ്, മുജീബ് റഹ്മാൻ, റൂറൽ ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ദിലീപ്, സി.പി.ഒമാരായ ഷിജു, സുനിൽരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.