
ഈ മാസം 11നാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'കാശ്മീർ ഫയൽസ്' എന്ന ചിത്രം റിലീസ് ചെയ്തത്. എന്നാൽ ഈ ചിത്രം തീയേറ്ററുകളിൽഎത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. വിവേകിന്റെ ഭാര്യയും നിർമാതാവുമായ പല്ലവി ജോഷി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണത്തിന്റെ അവസാന ദിവസം തങ്ങൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നതായി അവർ വെളിപ്പെടുത്തി. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മത-വർഗീയ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിർമിച്ചിരിക്കുന്നതെന്ന് വിമർശകർ അഭിപ്രായപ്പെട്ടിരുന്നു. 1990ൽ നടന്ന കാശ്മീർ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 1990ൽ താഴ്‌വരയിൽ തങ്ങൾക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിക്കേണ്ടിവന്ന ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകളുടെ കഥകളാണ് ചിത്രത്തിലൂടെ പുറത്തുകൊണ്ടുവന്നത്.
ചിത്രീകരണത്തിനിടെ നേരിടേണ്ടിവന്ന വെല്ലുവിളികളെ കുറിച്ച് പല്ലവി ജോഷി
കുറഞ്ഞ ബഡ്ജറ്രിൽ നിർമിച്ച ചിത്രമാണ് കാശ്മീർ ഫയൽസ്. പ്രമോഷനുകൾ കുറവാണെങ്കിലും പ്രേക്ഷകർക്ക് ചിത്രത്തെ പറ്റി വലിയ പ്രതീക്ഷയായിരുന്നു. അഭിനേതാക്കളെ കണ്ടെത്തുക, ചിത്രീകരണത്തിനുള്ള പണം ഉണ്ടാക്കുക തുടങ്ങി ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും വലിയ വെല്ലുവിളിയായിരുന്നു. ചിത്രീകരണത്തിന്റെ അവസാന ദിവസം എനിക്കും ഭർത്താവിനുമെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. നാല് വർഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ ചിത്രമെങ്കിലും അതിന്റെ ചിത്രീകരണത്തിനായി ഒരു മാസമേ എടുത്തുള്ളൂ. ഹത്വ പുറപ്പെടുവിച്ചെങ്കിലും ഇനി കുറച്ച് മാത്രമേ ചിത്രീകരിക്കാനുണ്ടായിരുന്നുള്ളു അതിനാൽ എല്ലാരോടും ബാഗ് പാക്ക് ചെയ്ത് റെഡിയായിരിക്കാൻ പറഞ്ഞു ശേഷം ഭയത്തോടെയാണെങ്കിലും മുഴുവനും ഷൂട്ട് ചെയ്തിട്ടാണ് ഞങ്ങൾ എയർപ്പോർട്ടിലേയ്ക്ക് മടങ്ങിയത്. അതാണ് ഞങ്ങൾ ഷൂട്ടിംഗിനിടെ നേരിട്ട ഏറ്രവും വലിയ വെല്ലുവിളി.