
നീണ്ട കൊമ്പും വലിയ ചിറകും ശരീരത്തിന്റെ നീളവുമാണ് സെയിൽ ഫിഷിനെ മറ്റു മത്സ്യങ്ങളിൽ നിന്നും വ്യത്യസ്‌തമാക്കുന്നത്. രുചിയിൽ കേമനാണ് ഓലമീൻ എന്ന് വേണം പറയാൻ. ഇത്തവണ സാൾട്ട് ആൻഡ് പെപ്പറിൽ സെയിൽ ഫിഷിനെ കറി വയ്‌ക്കുന്നതും ഫ്രൈ ചെയ്തെടുക്കുന്നതുമായ കാഴ്ചയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആദ്യം വാലും തലയും ചിറകും മുറിച്ച് മാറ്റണം. ശേഷം തൊലി ഉരിച്ച് കളഞ്ഞ ശേഷം ചെറു കഷ്‌ണങ്ങളാക്കി മുറിക്കണം. കറി വയ്‌ക്കുമ്പോൾ പച്ച മാങ്ങയിട്ട് വച്ചാൽ രുചി കൂടും. ഇതാ ഒരു അടിപൊളി രുചിക്കൂട്ട്. വീഡിയോ കാണാം...