
കീവ് : റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ യുക്രെയിനൊപ്പം ചേർന്ന് ബ്രിട്ടീഷ് പോരാളികളും. എക്സ് സർവീസുകാരും സെെനിക വിദഗ്‌ദ്ധർ അല്ലാത്തവരുമുൾപ്പടെ 400 ഓളം പോരാളികളാണ് യുകെയിൽ നിന്ന് ഇത് വരെ യുക്രെയിനിനായി പോരാടാൻ എത്തിച്ചേർന്നിട്ടുള്ളത്.
കീവിൽ ഒന്നാം ലോക മഹായുദ്ധത്തിലേതിന് സമാനമായ ട്രെഞ്ചുകളൊരുക്കിയാണ് റഷ്യയോട് ഏറ്റ് മുട്ടാനായി ഇവർ തയാറെടുക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ സോവിയറ്റ് നിർമിത യന്ത്രത്തോക്കുകളുമായാണ് ഇവരെത്തിയിരിയ്ക്കുന്നത്. 1943 ൽ നിർമിച്ച ഡിപി - 28 ഉൾപ്പടെയുള്ള യന്ത്രത്തോക്കുകൾ ബ്രിട്ടീഷ് പോരാളികളുടെ പക്കലുണ്ട്.
റഷ്യൻ സെെനികരുടെ വരവും കാത്ത് ഞങ്ങൾ നിൽക്കുകയാണെന്ന് ഇവർ പറയുന്നു. കീവിലെത്തുന്ന റഷ്യൻ സെെന്യം ശക്തമായ ആക്രമണം നേരിടുമെന്നും ഇവർ പറയുന്നു. ഇത് എല്ലാവരുടെയും യുദ്ധമാണെന്നാണ് പോരാളികൾ പറയുന്നത്. യുക്രെയിന് വേണ്ടി മരണം വരെ പോരാടുമെന്നും ഇവർ പറഞ്ഞു.