exam

മുംബയ്: പ്ളസ് ടു പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾ എത്തിയത് ഫോണിൽ ചോദ്യപേപ്പറുമായി. മുംബയിലാണ് സംഭവം. മഹാരാഷ്ട്ര ബോർഡ‌് പന്ത്രണ്ടാം ക്ളാസ് പരീക്ഷയുടെ കെമിസ്ട്രി ചോദ്യപേപ്പറാണ് ചോർ‌ന്നത്. സംഭവത്തിൽ മുംബയിലെ മലാഡ് എന്ന സ്ഥലത്ത് സ്വകാര്യ പരിശീലന കേന്ദ്രം നടത്തുന്ന അദ്ധ്യാപകൻ അറസ്റ്റിലായി.

മുകേഷ് യാദവ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ പരീക്ഷയ്ക്ക് മുന്നോടിയായി തന്റെ മൂന്ന് വിദ്യാർത്ഥികൾക്ക് വാട്‌സ് ആപ്പിലൂടെ ചോദ്യപേപ്പർ അയച്ചുകൊടുക്കുകയായിരുന്നു. വിദ്യാർത്ഥികൾ താമസിച്ച് പരീക്ഷക്കെത്തിയതാണ് കുടുങ്ങാൻ കാരണം.

മാർച്ച് നാലിനാണ് പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ ആരംഭിച്ചത്. ചോദ്യപേപ്പർ കത്തിപോയതിനാൽ മാറ്റിവയ്ച്ച പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് മുൻപും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തിരുന്നു.