
യാത്രകൾ ചെയ്യാൻ ഏറെ ഇഷ്‌ടപ്പെടുന്ന ആളാണ് നടി സംയുക്ത മേനോൻ. മിക്ക യാത്രകളിലെയും ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അത്തരത്തിൽ നടത്തിയ ഒരു യാത്രയ്‌ക്കിടയിലെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇത്തരാഖണ്ഡിലേക്കായിരുന്നു താരത്തിന്റെ യാത്ര.
കുട്ടിക്കാലത്ത് ഇവിടേക്ക് വന്നിട്ടുണ്ടെന്നും ഓർമയിൽ ഇപ്പോഴത് തെളിയുന്നുണ്ടെന്നുമാണ് താരം ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഉത്തരാഖണ്ഡിലെ നീർഗഡ് വെള്ളച്ചാട്ടം ആസ്വദിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഋഷികേശ്, ബദ്രിനാഥ്, ഗംഗാ തീരം തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം സംയുക്ത യാത്ര നടത്തി.
The place where I belong to ! #Uttarakhand #travel pic.twitter.com/LBpZE7I1CK— Samyuktha Menon (@iamsamyuktha_) March 11, 2022
'സൂര്യൻ പതിയെ ഉദിച്ചുയരുന്നു, എനിക്ക് ഗംഗ ഒഴുകുന്ന ശബ്‌ദം കേൾക്കാം, ഗർവാൾ ഹിമാലയത്തിൽ നിന്നുള്ള കാറ്റ് എന്നെ തണുപ്പിക്കുന്നു. നദിയുടെ തീരത്തിരിക്കുമ്പോൾ കിളികൾ ചിലയ്‌ക്കുന്ന ശബ്‌ദം എനിക്ക് കേൾക്കാം. ഈ നിമിഷങ്ങൾ എനിക്കെന്റെ കുട്ടിക്കാലത്തും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്." താരം കുറിച്ചു.
#bliss #sanchari pic.twitter.com/mmCsFv8Gg4— Samyuktha Menon (@iamsamyuktha_) March 7, 2022