
ന്യൂഡൽഹി: മുഖ്യ പ്രതിപക്ഷ പാർട്ടികളുടെയാകെ തകർച്ച കണ്ട അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപിയ്‌ക്ക് നൽകിയ മൈലേജ് ചില്ലറയല്ല. ലോക്‌സഭയിൽ ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് മേശപ്പുറത്തടിച്ചും മോദി, മോദി വിളികളോടെയും ഗംഭീര വരവേൽപ്പാണ് പാർട്ടി എംപിമാർ നൽകിയത്. പ്രധാനമന്ത്രി വരുമ്പോൾ ഭാരത് മാതാ കീ ജയ് വിളിച്ച ബിജെപി അംഗങ്ങൾ മോദി ഇരിപ്പിടത്തിലെത്തിയതോടെ മോദി, മോദി എന്ന് ആർപ്പ് വിളിക്കുകയാരുന്നു. ഇത്കണ്ട് സ്‌പീക്കർ ഓം ബിർല പുഞ്ചിരിക്കുകയും ചെയ്‌തു.
കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്‌മീരിന്റെ ബഡ്‌ജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്നതാണ് ഇന്നത്തെ പാർലമെന്റ് നടപടിയിലെ പ്രധാനം. ഉച്ചയ്‌ക്ക് ശേഷമാകും ഈ ബഡ്‌ജറ്റ് അവതരണം. ഭരണഘടന (പട്ടികവർഗ) ഉത്തരവ്(ഭേദഗതി) ബില്ലും അവതരിപ്പിക്കും. അതേസമയം റഷ്യ-യുക്രെയിൻ യുദ്ധ പ്രശ്‌നങ്ങളും രാജ്യത്തെ വർദ്ധിക്കുന്ന തൊഴിലില്ലായ്‌മയും പിഎഫ് നിരക്ക് കുറച്ചതും വിവിധ പ്രതിപക്ഷ കക്ഷികൾ അവതരിപ്പിക്കും.
Prime Minister Narendra Modi welcomed by the BJP MPs in Lok Sabha, amid chants of "Modi, Modi", following the party's victory in assembly elections in Goa, Manipur, Uttarakhand, and Uttar Pradesh. pic.twitter.com/IZuF36mDNB— ANI (@ANI) March 14, 2022