
കാമ്പ്നൂ: സ്പാനിഷ് ലാലിഗയിൽ സാവിയുടെ പരിശീലനത്തിൽ തകർപ്പൻ തിരിച്ചു വരവ് നടത്തിക്കൊണ്ടിരിക്കുന്ന ബാഴ്സലോണ ഇന്നലെ നടന്ന മത്സരത്തിൽ ഒസാസുനയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു. പെനാൽറ്റിയിൽ നിന്നുൾപ്പെടെ ഫെറാൻ ടോറസ് രണ്ട് ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഔബ മെയാഗ്, റിക്കി പ്യൂഗ് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. സീസണിൽ ബാഴ്സയുടെ തുടർച്ചയായ നാലാം ജയമാണിത്.
ആദ്യ പകുതിയിൽ തന്നെ ബാഴ്സ മൂന്ന് ഗോളുകൾ നേടിക്കഴിഞ്ഞിരുന്നു.