astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: സുഹൃത്തുക്കളെക്കൊണ്ട് സഹായം, സ്ത്രീകളില്‍ അതിയായ താല്‍പര്യം കാണിക്കും, ക്ഷമയില്ലായ്മ ഉണ്ടാകും, സുഖകരമായ കുടുംബ ജീവിതം നയിക്കും.

ഭരണി: കര്‍മ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതല്‍, പ്രവര്‍ത്തന വിജയം, പ്രശ്നങ്ങള്‍ക്ക് പരിഹാരം,മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അര്‍ഹനാകും, കുടുബസുഖം.

കാര്‍ത്തിക: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, രോഗശാന്തി, കുടുബസുഖം, യാത്ര വേണ്ടി വരും, വസ്ത്രാഭരണാദി നേട്ടം, തൊഴിലിൽ പുതിയ അവസരങ്ങള്‍ ലഭിക്കും.


രോഹിണി: അധികാരപ്രാപ്തി, വസ്ത്രങ്ങളും ആഭരണങ്ങളും ലഭിച്ചേക്കാം, ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും.വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാ ഗുണം.


മകയിരം: അധികാരികളുടെ പ്രീതി, കുടുംബസുഖം, നേത്ര രോഗം വരാതെ നോക്കണം, അഭിമാനക്ഷതം വരാതെ നോക്കണം, പറഞ്ഞവാക്ക് പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും.

തിരുവാതിര: ആത്മവിശ്വാസം വളരും, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം, ധനപ്രാപ്തി, ജോലി ലഭ്യത, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, തൊഴിലില്‍ അഭിവൃദ്ധി, യാത്രയില്‍ നേട്ടം, സ്ത്രീകള്‍ക്ക് അംഗീകാരം.

പുണര്‍തം: പ്രയത്‌നം സഫലമാകും, അനുകൂലമായ വിവാഹബന്ധം കിട്ടും, താല്‍ക്കാലിക ജോലിസ്ഥിരമാകും, അവിചാരിത ധനനേട്ടം, ബിസിനസില്‍ ധനവര്‍ദ്ധനവ്‌, ഇഷ്ട മംഗല്യയോഗം.

പൂയം:ബുദ്ധിമുട്ടുകളെയും ശത്രുക്കളുടെ എതിര്‍പ്പുകളെയും അതിജീവിക്കും, യാത്രയില്‍ അവിചാരിതമായ കണ്ടുമുട്ടലുകള്‍ ഉണ്ടാകും, സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍.

ആയില്യം: മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചു ജീവിക്കുക, ഏതു കാര്യത്തിലും ഒരു കരുതല്‍ വേണം, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം, കഠിനമായ മത്സരം നേരിടേണ്ടി വരും, അനാവശ്യ തടസങ്ങള്‍.


മകം: വാസസ്ഥലം മാറുവാനും വാഹന ലാഭത്തിനും യോഗം, സന്താനം മൂലം പ്രശസ്തി, ഭാഗ്യപുഷ്ടി, കടങ്ങള്‍ കുറയും,പരിശ്രമങ്ങളില്‍ വിജയം കൈവരിക്കും, സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് അനുകൂല ഫലം.

പൂരം: പ്രണയം മൂലം കഷ്ടപ്പാടുകള്‍, പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടില്ല, ജോലിസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും. സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.


ഉത്രം: സാമ്പത്തിക പ്രതിസന്ധി, ആയുധം കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക, പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരും, രോഗദുരിതങ്ങള്‍ വര്‍ദ്ധിക്കും, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപകീര്‍ത്തി.


അത്തം: ഭാവിയില്‍ ഗുണകരമല്ലാത്ത പ്രണയബന്ധങ്ങളില്‍ ഇടപെടാന്‍ സാദ്ധ്യത, ക്ലേശാനുഭവങ്ങള്‍ കൂടുതലാകും, തൊഴില്‍ രംഗത്ത്‌ പ്രതി ബന്ധങ്ങള്‍,ബന്ധുബലം കുറയും, ഗുരുജനത്തിന്റെ വേര്‍പാടിന് സാദ്ധ്യത, ഹൃദയ സംബന്ധമായ അസുഖം.

ചിത്തിര: രോഗ ദുരിതങ്ങള്‍, കടങ്ങള്‍ വര്‍ദ്ധിക്കും, തൊഴില്‍ നാശം,സന്താനങ്ങള്‍ വഴി ദുരിതാനുഭവങ്ങള്‍,സ്വദേശം വെടിഞ്ഞു താമസിക്കേണ്ടിവരും, പ്രവര്‍ത്തനങ്ങളില്‍ വഞ്ചന സംഭവിക്കാം, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമല്ലാത്ത ദിനം.


ചോതി: ജന പിന്തുണ കുറയും, സ്ത്രീകള്‍ മുഖേന മനസമാധാനം നഷ്ടപ്പെടും,കാര്‍ഷിക മേഖലയില്‍ നഷ്ടമുണ്ടാകും,ഭൂമി ക്രയ വിക്രയം ലാഭകരമാകും,ബന്ധുജന വിരോധം ഉണ്ടാകും,രോഗ ദുരിതങ്ങള്‍ ഒഴിയുകയില്ല.


വിശാഖം: ബന്ധുജനങ്ങളുമായി കലഹം, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.‍ നിർബന്ധ ബുദ്ധി ഒഴിവാക്കുക, അന്യദേശവാസം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.

അനിഴം: ഉന്നത സ്ഥാനങ്ങളില്‍ എത്തപ്പെടാനുള്ള ആഗ്രഹം കൂടും,ഗൃഹ നിര്‍മ്മാണം പൂര്‍ത്തീകരിക്കും, ആരോഗ്യപരമായി വളരെ നല്ല സമയം,ഏതു പ്രതിസന്ധികളും മറികടന്ന് മുന്നോട്ട് പോകും.

കേട്ട: വിദേശത്ത് പ്രതീക്ഷിക്കുന്ന തൊഴില്‍ ലഭിക്കാം, ഗുണാനുഭവങ്ങള്‍ കുടും,ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും പ്രതീക്ഷിച്ച നേട്ടം, ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ ഏതറ്റം വരെയും പോയി നേടിയെടുക്കാൻ ഉള്ള കഴിവ് ഉണ്ടാവും.

മൂലം: മുടങ്ങികിടന്നിരുന്ന പദ്ധതി ആരംഭിക്കാന്‍ കഴിയും,വിവാഹമാലോചിക്കുന്നവര്‍ക്ക് ഉത്തമ ബന്ധം ലഭിക്കും,സ്വത്ത്‌ സംബന്ധമായി പ്രശ്നങ്ങള്‍ ഉടലെടുക്കാം,വളരെ കരുതലോടെ പെരുമാറുക.


പൂരാടം: വിവാഹ കാര്യങ്ങളില്‍ ഉചിത തീരുമാനം,സര്‍ക്കാര്‍ ആനുകൂല്യമുള്ള ജോലികള്‍ ലഭിക്കും, ഉറച്ച കുടുംബ ബന്ധം ഉണ്ടാകും, മത്സരപരിക്ഷകളില്‍ വിജയം, ഗൃഹം, വാഹനം എന്നിവ ക്രയവിക്രയം നടത്തും, കലാകാരന്മാര്‍ക്ക് നല്ല സമയം.

ഉത്രാടം: തങ്ങളുടെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കും,വിദ്യാഭ്യാസപരമായി ഉയര്‍ച്ച,മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടപ്പിലാകും, വിവാഹ കാര്യത്തില്‍ ഉചിത തീരുമാനം, വ്യവഹാരങ്ങളില്‍ വിജയം.

തിരുവോണം: സ്വയം തൊഴില്‍ മേഖലയില്‍ വിജയം കൈവരിക്കും, ഗൃഹനിര്‍മാണാരംഭത്തിന് യോഗം, അന്യരുടെ കാര്യങ്ങളില്‍ തലയിടുന്നത് ഒഴിവാക്കുക, ശത്രുശല്യം ഇല്ലാതാവും.


അവിട്ടം: ജോലിയില്‍ മടികാണിക്കും, ജാമ്യം നിന്നതില്‍ പ്രശ്നങ്ങൾ, ശാരീരികമായി ചെറിയ അസ്വസ്ഥത, പ്രശ്നങ്ങളും തര്‍ക്കങ്ങളും കാരണം മനസ് കലുഷിതമാകും.


ചതയം: സ്‌ത്രീകള്‍ മുഖേന അപവാദം കേള്‍ക്കേണ്ടിവരാം, വൈവാഹിക ജീവിതത്തില്‍ കലഹം, സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും, വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

പൂരുരുട്ടാതി: ശത്രുക്കളുടെ നിഗൂഡ നീക്കങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും, ദൈവാധീനം കൊണ്ട് ആപത്തുകളെ തരണം ചെയ്യും, പ്രണയ പരാജയം ഉണ്ടായേക്കാം, കലഹത്തിലും വാക് തര്‍ക്കങ്ങളിലും ഏര്‍പ്പെടും.

ഉത്രട്ടാതി: മനഃക്ലേശവും,അപ്രതീക്ഷിത ധനനഷ്ടവും, ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടും, അനാവശ്യ കൂട്ടുകെട്ടുകള്‍ മൂലം അപവാദം, സഞ്ചാരക്ലേശം കൂടും, ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകള്‍.


രേവതി: കീഴ‌്‌ജീവനക്കാരുടെ ചതി പ്രയോഗങ്ങളെ കരുതിയിരിക്കണം, തൊഴിൽ മേഖല പ്രശ്നസങ്കീര്‍ണമാകും, വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍,ബന്ധുജന കലഹം, വസ്തു വകകളുടെ നഷ്ടം.