h

പകുതിയും വനിതാ സംവിധായകരുടെ ചിത്രങ്ങൾ

26​-ാ​മ​ത് ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യ്ക്ക് ​തി​രി​തെ​ളി​യാ​ൻ​ ​ഇ​നി​യും​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ൾ​ ​ബാ​ക്കി​ ​നി​ൽ​ക്കെ​ ​സി​നി​മാ​പ്രേ​മി​ക​ളെ​ല്ലാം​ ​ആ​വേ​ശ​ത്തി​ലാ​ണ്.​ ​ഇ​ത്ത​വ​ണ​ ​മേ​ള​യി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ഒ​ന്നി​നൊ​ന്ന് ​മി​ക​ച്ച​താ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ക്കാ​യാ​ണ് ​പ്രേ​ക്ഷ​ക​ർ​ ​ഏ​റെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ 14​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ ഈ​ ​വി​ഭാ​ഗ​ത്തി​ലാ​യി​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.​ ​നാ​ല് ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പ​ടെ​ ​തു​ർ​ക്കി,​ ​അ​ർ​ജ​ന്റീ​ന,​ ​അ​സ​ർ​ബൈ​ജാ​ൻ,​ ​സ്പെ​യി​ൻ​ ​തു​ട​ങ്ങി​ 9​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഈ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.​ ​താ​രാ​ ​രാ​മാ​നു​ജം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​നി​ഷി​ദ്ധോ,​ ​കൃ​ഷാ​ന്ത് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​വാ​സ​ ​വ്യൂ​ഹം​ ​എ​ന്നി​വ​യാ​ണ് ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ൾ.​ ​വി​നോ​ദ് ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ത​മി​ഴ് ​ചി​ത്രം​ ​കൂ​ഴ​ങ്ങ​ൾ ​ ​(​പെ​ബി​ൾ​സ്),​ ​ഐ​ ​ആം​ ​നോ​ട്ട് ​ദ ​റി​വ​ർ​ ​ഝ​ല​വു​മാ​ണ് ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​മ​റ്റ് ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​ങ്ങ​ൾ.​ ​ഏ​ഷ്യാ​ ​പ​സ​ഫി​ക് ​സ്‌​ക്രീ​ൻ​ ​നോ​മി​നേ​ഷ​ൻ​ ​നേ​ടി​യ​ ​ഇ​ൽ​ഗ​ർ​ ​ന​ജാ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​സ​ർ​ബൈ​ജാ​ൻ​ ​ചി​ത്രം​ ​സുഗ്രാ​​ ​ആ​ൻ​ഡ് ​ഹർ​ ​സ​ൺ​സും​ ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ലു​ണ്ട്.

h

ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​പ​കു​തി​ ​ചി​ത്ര​ങ്ങ​ളും​ ​സം​വി​ധാ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത് ​വ​നി​ത​ക​ളാ​ണ് ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​ക്യാ​പ്റ്റ​ൻ​ ​വോ​ൾ​ക്കോ​നോ​വ് ​എ​സ്‌​കേ​പ്പ്ഡ്,​ ​ലെ​റ്റ് ​ഇ​റ്റ് ​ബീ ​മോ​ർ​ണിംഗ് ​എ​ന്നി​വ​യാ​ണ് ​ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ​ ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ.​ ​സ്പാ​നി​ഷ് ​ചി​ത്രം​ ​ക​മി​ല​ ​കം​സ് ​ഔ​ട്ട് ​ടു​നൈ​റ്റ്,​ ​ന​താ​ലി​ ​അ​ൽ​വാ​രി​സ് ​മീ​സെ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക്ലാ​രാ​ ​സോ​ല,​ ​ക്രൊ​യേ​ഷ്യ​ൻ​ ​ചി​ത്രം​ ​മ്യൂ​റീ​ന,​ ​ദി​ന​ ​അ​മീ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​റ​ബി​ക് ​ചി​ത്ര​മാ​യ​ ​യു​ ​റി​സെ​മ്പി​ൾ​ ​മീ,​ ​ക​മീ​ലാ​ ​ആ​ൻ​ഡി​നി​യു​ടെ​ ​ഇ​ന്തോ​നേ​ഷ്യ​ൻ​ ​ചി​ത്രം​ ​യൂ​നി,​ ​മൗ​നി​യ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​റ​ബി​ക് ​ചി​ത്രം​ ​കോ​സ്റ്റ​ ​ബ്രാ​വ​ ​ലെ​ബ​ന​ൻ​ ​എ​ന്നി​വ​യാ​ണ് ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ലെ​ ​വ​നി​താ​ ​ചി​ത്ര​ങ്ങ​ൾ.​ ​

കൂ​ടാ​തെ​ ​അ​റ​ബി​ക് ​ചി​ത്ര​ങ്ങ​മാ​യ​ ​ലെ​റ്റ് ​ഇ​റ്റ് ​ബീ​ ​മോ​ർ​ണിം​ഗ്,​ ​തു​ർ​ക്കി​ഷ് ​ചി​ത്ര​മാ​യ​ ​അ​ന​റ്റോ​ലി​യ​ൻ​ ​ലെ​പ്പേ​ർ​ഡ്,​ ​റ​ഷ്യ​ൻ​ ​ചി​ത്ര​മാ​യ​ ​കാ​പ്റ്റ​ൻ​ ​വോ​ൾ​ക്കോ​നോ​ഗോ​വ് ​എ​സ്ക്കേ​പ്ഡ് ​എ​ന്നി​വ​യും​ ​മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.