
അശ്വതി: സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ പുരോഗതി. നവീന വസ്ത്രാഭരണാദിലബ്ധിയുണ്ടാകും. ഉദ്യോഗക്കയറ്റം ലഭിക്കും. ധനാഗമമുണ്ടാകും.
ഭരണി: ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. ദിനചര്യയിൽ കാര്യമായ വ്യതിയാനമുണ്ടാകും. വിലപ്പെട്ട പ്രമാണങ്ങളിലൊപ്പുവയ്ക്കും. ആദരിക്കപ്പെടുന്ന സന്ദർഭങ്ങളുണ്ടാകും.
കാർത്തിക: ഭരണനിർവ്വഹണകാര്യങ്ങളിൽ പുതിയ ഉണർവും ഊർജവും ലഭിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും.
രോഹിണി: രോഗാവസ്ഥ കുറഞ്ഞുകിട്ടും. വളരെക്കാലമായി ആഗ്രഹിക്കുന്നകാര്യം നിറവേറും. കുടുംബത്തിൽ സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും.
മകയിരം: പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. സാമ്പത്തികപുരോഗതി അനുഭവപ്പെടും. മഹാത്മാക്കളുടെ കാല്പാടുകൾ പിന്തുടരാൻ ശീലിക്കും.
തിരുവാതിര: വ്യക്തമായ തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ആത്മസുഹൃത്തുക്കളിൽ നിന്ന് ഉപദേശവും സഹകരണവും ലഭിക്കും.
പുണർതം: എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവമുണ്ടാകും. വിനോദസഞ്ചാരം നടത്തും. ധനാഗമനമുണ്ടാകും. വിരുന്നുസത്ക്കാരങ്ങളിൽ പങ്കെടുക്കും.
പൂയം: പൂർവികസ്വത്ത് നിയമപരമായി ലഭിക്കും. യോഗ, സംഗീതം, പാചകം എന്നിവ പരിശീലിക്കും. സൗന്ദര്യവർദ്ധനവിനായി പുതിയ മാർഗങ്ങൾ സ്വീകരിക്കും.
ആയില്യം: അപകടങ്ങളിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെടും. മത്സരപരീക്ഷാദികളിൽ വിജയം കൈവരിക്കും. കേസുകളിൽ വിജയിക്കും.
മകം: മറക്കാനാവാത്ത സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. ആത്മീയകാര്യങ്ങളിൽ സംബന്ധിക്കും. കലാപ്രകടനങ്ങളിൽ വിജയിക്കും.
പൂരം: പൂർവാധികം ശ്രദ്ധയോടെ പഠനത്തിൽ മുഴുകുന്നതിനാൽ മത്സരപരീക്ഷാദികളിൽ വിജയിക്കും. മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും രോഗബാധ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്.
ഉത്രം: ഉത്തമസുഹൃത്തുക്കളെ ലഭിക്കും. പ്രഗത്ഭരുടെ സംഗീതസദസുകളിൽ സാന്നിദ്ധ്യം വഹിക്കാൻ അവസരം. ആദ്ധ്യാത്മിക കാര്യങ്ങളിൽ താത്പര്യമുണ്ടാകും.
അത്തം: അന്ധവിശ്വാസങ്ങൾക്കടിമപ്പെടും. ബന്ധുക്കൾ ശത്രുക്കളെപോലെ പെരുമാറും. രാഷ്ട്രീയപരമായി നേട്ടം.  ഭൃത്യജനങ്ങളുടെ സഹായസഹകരണം ലഭിക്കും.
ചിത്തിര: ഗൃഹോപകരണങ്ങൾ സ്വന്തമാക്കും. ഔഷധസേവയ്ക്ക് സാഹചര്യമുണ്ടാകും. യോഗ പരിശീലിക്കും. മാനസികാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.
ചോതി: ആധുനിക യന്ത്രോപകരണങ്ങൾ വാങ്ങും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾ നടത്തും. ജീവിതത്തിൽ പുരോഗതിയുണ്ടാകും.
വിശാഖം: വിശാലചിന്താധാരയുള്ളവർക്ക് പലനേട്ടങ്ങളും കൈവരിക്കാൻ കഴിയും. ഗുരുജനപ്രീതി, അന്യരെ സഹായിക്കൽ, വാഹനലബ്ധി ഇവയ്ക്ക് സാദ്ധ്യത.
അനിഴം: അനാവശ്യ യാത്രകൾ ഒഴിവാക്കണം. കുടുംബത്തിൽ സന്താനസൗഭാഗ്യത്തിന് ലക്ഷണമുണ്ട്. അപ്രതീക്ഷിത ധനാഗമനമുണ്ടാകും.
തൃക്കേട്ട: പ്രതീക്ഷിച്ചിരുന്ന വായ്പ ലഭിക്കാനിടയില്ല. സർക്കാരിൽ നിന്ന് ലഭിക്കുവാനുള്ള ആനുകൂല്യം ലഭിക്കും. പഠനത്തിൽ പുരോഗതി അനുഭവപ്പെടും.
മൂലം: അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കണം. ഔഷധസേവയ്ക്ക് സാദ്ധ്യത. കടം വരാതെ സൂക്ഷിക്കണം.
പൂരാടം: വളരെക്കാലമായി കണ്ടുമുട്ടാനാഗ്രഹിക്കുന്നവരുമായി കൂടിക്കാഴ്ചയുണ്ടാകും. മക്കളുടെ പ്രണയവിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനമെടുക്കും.
ഉത്രാടം: ഉദ്ദിഷ്ടകാര്യസിദ്ധി, അപ്രതീക്ഷിതമായ ധനാഗമം. വിദേശനിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും.  പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടും.
തിരുവോണം: തികഞ്ഞ ഭക്തിയോടെ നടത്തുന്ന പ്രാർത്ഥനകൾക്ക് ഫലം ലഭിക്കും. വസ്തുവാഹനലബ്ധി, സുഹൃദ്സംഗമം, പുണ്യദേവാലയദർശനം എന്നിവയ്ക്ക് സാദ്ധ്യത.
അവിട്ടം: മനസിന് സന്തോഷം ലഭിക്കുന്ന പരിപാടികളിൽ സംബന്ധിക്കും. അസൂയക്കാരിൽ നിന്ന് ശല്യമുണ്ടാകും. ദിനചര്യകൾക്ക് വ്യതിയാനം ഉണ്ടാകും.
ചതയം: യാത്രാവേളകളിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാകാതെ സൂക്ഷിക്കണം. സൗന്ദര്യവർദ്ധകകേന്ദ്രങ്ങൾ സന്ദർശിക്കും.
പൂരുരുട്ടാതി: പൂർണമായും കഷ്ടനഷ്ടങ്ങൾ സംഭവിക്കുവാൻ ഇടവരികയില്ലെന്ന് സമാധാനിക്കാം. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഉത്രട്ടാതി: മേലധികാരികളിൽ നിന്ന് പ്രോത്സാഹനവും ആനുകൂല്യവും ലഭിക്കും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ഉദ്യമം സഫലീകരിക്കാനാവാതെ വിഷമിക്കും.
രേവതി: അപ്രതീക്ഷിതധനാഗമമുണ്ടാകും. കാണാനാഗ്രഹിക്കുന്നവരെ കണ്ടുമുട്ടുകയും സൗഹൃദം പങ്കിടുകയും ചെയ്യും. ഭാവി ഫലങ്ങൾ പ്രവചിക്കുന്നതിൽ വിശ്വസിച്ച് ആശ്വാസം തേടും.