
ജ്യോതിഷവിധി പ്രകാരം വിവാഹത്തിന് ഒരു സമയമുണ്ടെന്നാണ്. ആ സമയത്ത് മാത്രമേ യോജിച്ച വിവാഹം സംഭവിക്കുകയുള്ളൂവെന്നാണ് വിശ്വാസം. പണ്ട് കാലത്ത് വിവാഹമോചനം എന്ന വാക്ക് തന്നെ വളരെ വിരളമായിരുന്നു. അതിന് കാരണായി പഴമക്കാർ പറയുന്ന ഒരു കാര്യമുണ്ട്. ദമ്പതികൾ തമ്മിലുളള പ്രായവ്യത്യമാസം. പുരുഷനേക്കാൾ ഏഴ് വയസ് കുറവായിരുന്നു സ്ത്രീക്ക്. അപ്പോൾ മാത്രമേ പരസ്‌പരം മനസിലാക്കാനുള്ള പക്വത മാനസികമായും ശാരീരികമായും ഇരുവർക്കും കൈവരികയുള്ളൂവെന്നായിരുന്നു വിശ്വാസം.
പ്രായവ്യത്യാസത്തിന് മറ്റൊരു കാരണവും പ്രചാരത്തിലുണ്ട്. ഏഴ് പ്രായവ്യത്യാസം ദമ്പതികൾ തമ്മിലുണ്ടെങ്കിൽ അവർക്കുണ്ടാകുന്ന സന്തതികൾ സൽസ്വഭാവികളും ആരോഗ്യവാന്മാരുമായിരുക്കുമത്രേ. ജ്യോതിഷത്തിൽ സൂര്യന് പിതാവിന്റെയും ചന്ദ്രന് മാതാവിന്റെയും സ്ഥാനമാണ് കൽപ്പിച്ചിരിക്കുന്നത്. ദമ്പതികളുടെ ജാതകത്തിൽ സൂര്യനും ചന്ദ്രനും ബലവാനായി നിന്നാൽ മാത്രമേ അവർ ബന്ധപ്പെടുമ്പോൾ സന്താനലബ്‌ധി ഉണ്ടാവുകയുള്ളൂവെന്നാണ് വിശ്വാസം.