iphone-12

ന്യൂഡൽഹി: പ്രീമിയം സെഗ്മെന്റിലെ ഏറ്റവും മികച്ച ഫോണുകളിലൊന്നാണ് ആപ്പിളിന്റെ ഐഫോൺ 12. ഇറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും മുൻനിര ആൻഡ്രോയിഡ് ഫ്ളാഗ്ഷിപ്പ് ഫോണുകളോട് ഇപ്പോഴും കിടപിടിക്കുന്ന ഒന്നാണിത്. 79,900 രൂപയായിരുന്നു 2020ൽ ഇത് പുറത്തിറങ്ങിയപ്പോഴുള്ള വില. എന്നാൽ കഴിഞ്ഞ വർഷം ഐഫോൺ 13 ഇറങ്ങിയതോടെ കമ്പനി ഇതിന്റെ വില 65,900 ആക്കി കുറച്ചു. എന്നാൽ പുതിയൊരു ഡീലിലൂടെ നിങ്ങൾക്കിതിനെ 24,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഇന്ത്യയിലെ മുൻനിര ആപ്പിൾ റീസെല്ലറായ ആപ്‌ട്രോണിക്സാണ് ആപ്പിൾ 12 നെ ഈ വിലയ്ക്ക് വിൽക്കുന്നത്. ഒരു ഡിസ്‌കൗണ്ട്, ഒരു ക്യാഷ്ബാക്ക്, അതിനു ശേഷം ഒരു എക്സ്‌ചേഞ്ച് ഓഫർ എന്നിവയിലൂടെയാണ് 65,900 രൂപ എന്ന ഐഫോൺ 12 ന്റെ വില 24,000 രൂപയായി കുറയുന്നത്. അതായത് മൊത്തത്തിൽ 41,000 രൂപ നിങ്ങൾക്ക് ലാഭിക്കാം. കാർഡോ, ഡിസ്‌കൗണ്ട് കൂപ്പണോ ഒന്നും ഉപയോഗിക്കാതെ തന്നെ 9,900 രൂപയുടെ ഒരു ഫ്ളാറ്റ് ഡിസ്‌കൗണ്ട് ഈ ഫോണിന്റെ 64ജിബി വേരിയന്റിന് ഇപ്പോൾ ലഭ്യമാണ്. ഇതിലൂടെ ഫോണിന്റെ വില 56,000 രൂപയായി മാറും. ഇതിനു പുറമേ ഐസിഐസിഐ ബാങ്കിന്റെയോ, കോട്ടാക് ബാങ്കിന്റെയോ അല്ലെങ്കിൽ എസ്ബിഐയുടെയോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നതിലൂടെ 5000 രൂപയുടെ ഒരു ക്യാഷ്ബാക്കും നേടാം. അതായത് ഇപ്പോൾ ഫോണിന്റെ വില 51,000 രൂപയാണ്.

ഒരു നല്ല കണ്ടീഷനിലുള്ള ഐഫോൺ 11 എക്സ്‌ചേഞ്ച് ചെയ്യുന്നതിന് പരമാവധി 23,100 രൂപ മൂല്യമാണ് ആപ്‌ട്രോണിക്സ് നൽകുന്നത്. കൂടാതെ ഈ മൂല്യത്തിന് മുകളിൽ, ആപ്‌ട്രോണിക്സ് 3000 രൂപ ബോണസായി നൽകുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ നല്ല കണ്ടീഷനിലുള്ള ഒരു ഐഫോൺ 11 മാറ്റി വാങ്ങുന്നതിന് ആപ്‌ട്രോണിക്സ് മൊത്തത്തിൽ 26,100 രൂപ നൽകും. ഇത്തരത്തിൽ ഒരു ഐഫോൺ 11 മാറ്റി വാങ്ങിച്ചുകൊണ്ട് 9,900 രൂപയുടെ ഡിസ്‌കൗണ്ടും, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന 5000 രൂപയുടെ ക്യാഷ്ബാക്കും ഉപയോഗപ്പെടുത്തിയാൽ 24,900 രൂപയ്ക്ക് ഐഫോൺ 12 സ്വന്തമാക്കാം. അതായത് മൊത്തത്തിൽ 41,000 രൂപ നിങ്ങൾക്ക് ലാഭിക്കാം. മറ്റൊരു കാര്യമെന്തെന്നു വച്ചാൽ ഈ ഓഫർ ഡൽഹി എൻസിആറിലെ ആപ്‌ട്രോണിക്സ് സ്‌റ്റോറുകളിലാണ് ലഭ്യമാകുന്നത്. അതിനാൽ മറ്റു പ്രദേശങ്ങളിലുള്ളവർക്ക് ഈ ഓഫറുകൾ ലഭിക്കാനിടയില്ല.