 
പാട്ട് മാത്രമല്ല ഡാൻസും തനിക്ക് വഴങ്ങുമെന്ന് പലവട്ടം റിമി ടോമി തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ഡാൻസ് വീഡിയോ കൂടി വൈറലായിരിക്കുകയാണ്. ബ്ലാക്ക് സൽവാറും ചുവന്ന ദാവണിയും ധരിച്ച് 'താൽ" സിനിമയിലെ പാട്ടിനാണ് താരം ചുവട് വച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്‌ക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്.
റിമിയുടെ ഡാൻസ് വീഡിയോയ്‌ക്കും വർക്കൗട്ട് വീഡിയോകൾക്കുമായി ആരാധകർ കാത്തിരിക്കാറുണ്ട്. വീഡിയോ എന്തുതന്നെയായാലും റിമി ചേച്ചി പൊളിയാണെന്നാണ് കമന്റുകൾ ഏറെയും പറയുന്നത്. ഇനിയും ഇത്തരത്തിലുള്ള ഡാൻസ് വീഡിയോകൾ പോസ്റ്റ് ചെയ്യണമെന്ന് പറയുന്നവരുമുണ്ട്.