syeda-saiyidain-hameed

പുരുഷൻമാർ ആധിപത്യം സ്ഥാപിച്ചിരുന്ന മേഖലയിൽ ധൈര്യപൂർവ്വം കടന്നു ചെന്ന് ഒരു മുസ്ലിം വനിത. മുൻ പ്രസിഡന്റ് സക്കീർ ഹുസൈന്റെ ചെറുമകന്റെ വിവാഹചടങ്ങുകൾ നിയന്ത്രിച്ചത് വനിതാ ഖാസിയായ സയേദ സൈയ്യാദൈൻ ഹമീദാണ്. സയേദ ചടങ്ങുകൾ നടത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

In a rare move, a female qazi solemnised the 'nikaah' (Muslim wedding) of late President #ZakirHusain's great-grandson.

Gibran Rehan Rahman & Ursila Ali's nikaah took place on Friday at the residence of the country's third President, which was attended by close friends & family. pic.twitter.com/9JmANI6XDZ

— IANS (@ians_india) March 12, 2022

റഹ്മാൻ, ഉർസില അലി എന്നിവരുടെ വിവാഹചടങ്ങിലാണ് മുൻ ആസൂത്രണ കമ്മീഷൻ അംഗം കൂടിയായ സയേദ ഖാസിയുടെ കർത്തവ്യം നിർവഹിച്ചത്. ഡൽഹിയിലായിരുന്നു വിവാഹം നടന്നത്. വരന്റെ മുത്തശ്ശിയായ ബീഗം സയീദ ഖുർഷിദ് സ്ഥാപക പ്രസിഡന്റായിരുന്ന മുസ്ലിം വനിതാ ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു വിവഹാത്തിന്റെ നിബന്ധനകൾ തയ്യാറാക്കിയതെന്നതും മറ്റൊരു പ്രത്യേകതയാണ്.